മലപ്പുറത്തെ ഒരു വയസുകാരന്റെ മരണം മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലത്തിന് ശേഷം തുടർനടപടികളിലേക്ക് പൊലീസ് കടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാടാമ്പുഴയിൽ നവാസ് - ഹിറ ഹറീറ ദമ്പതിമാരുടെ മകൻ മരിച്ചത്. സംഭവത്തിൽ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.


കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത നില നിൽക്കുന്നതിനാൽ മൃതദേഹം പ്രാഥമിക പോസ്റ്റ്‌മാർട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ നേരത്തേ അറിയിച്ചിരുന്നു.ആരോഗ്യപ്രവർത്തകരും കുഞ്ഞിന്റെ വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ കുട്ടിക്ക് സ്ഥിരീകരിച്ചിരുന്നു. 2024 ഏപ്രിൽ 14ന് ഭർതൃവീട്ടിൽ നിന്നായിരുന്നു ഹിറയുടെ പ്രസവം
Initial postmortem report says death was due to jaundice; police to take further action in death of one-year-old boy in Malappuram.